Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗാസ വെടിനിർത്തൽ പ്രമേയം സ്വാഗതം ചെയ്ത് അറബ് ലീഗ്

ജിദ്ദ - ഗാസയിൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുന്ന വെടിനിർത്തൽ ഉടനടി നടപ്പാക്കാൻ ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എൻ ജനറൽ അംസംബ്ലി അംഗീകരിച്ചതിനെ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബുൽഗെയ്ത്ത് സ്വാഗതം ചെയ്തു. 120 വോട്ടുകളുടെ പിന്തുണയോടെ പ്രമേയം അംഗീകരിച്ചത്, രക്ഷാ സമിതിയിൽ സമാനമായ പ്രമേയം പുറപ്പെടുവിക്കുന്നതിന് തടസ്സമായ വീറ്റോ അധികാരത്തിൽ നിന്ന് അകലെ, യഥാർഥ അന്താരാഷ്ട്ര ഇച്ഛാശക്തിയെ പ്രതിഫലിപ്പിക്കുന്നു. മാനുഷിക ദുരന്തത്തിന് ഇടയാക്കിയ യുദ്ധം തുടരുന്നതും ഗാസയിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഗാസ നിവാസികൾക്കെതിരായ കൂട്ടായ ശിക്ഷയും നിരാകരിക്കുന്ന ലോക സമൂഹത്തിന്റെ വ്യക്തമായ നിലപാട് വൻ ഭൂരിപക്ഷത്തോടെ അംഗീകരിച്ച പ്രമേയം സൂചിപ്പിക്കുന്നതായി അറബ് ലീഗ് സെക്രട്ടറി ജനറലിന്റെ വക്താവ് ജമാൽ റുശ്ദി പ്രസ്താവനയിൽ പറഞ്ഞു. 
സിവിലിയൻമാരെ സംരക്ഷിക്കാനും മാനുഷിക ഇടനാഴികൾ തുറക്കാനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതക്കും പ്രമേയം ഊന്നൽ നൽകുന്നു. ഗാസക്കെതിരായ ഹീനമായ യുദ്ധം അവസാനിപ്പിക്കാനും ഇന്ധനം അടക്കമുള്ള അടിയന്തിര വസ്തുക്കൾ ഗാസയിൽ പ്രവേശിപ്പിക്കാൻ ആവശ്യമായ മാനുഷിക ഇടനാഴികൾ വേഗത്തിൽ കുറക്കാനുള്ള ഉറപ്പ് നേടാനും അധിനിവേശ ശക്തികളായ ഇസ്രായിലും ഇസ്രായിലിന് പച്ചക്കൊടി കാട്ടുന്നവർക്കും മേൽ സമ്മർദം ചെലുത്താനുമുള്ള നയതന്ത്ര പ്രചാരണമായി ഈ പ്രമേയത്തെ വിവർത്തനം ചെയ്യേണ്ടത് ആവശ്യമാണെന്നും പ്രസ്താവന പറഞ്ഞു. 
ഗാസയിൽ മാനുഷിക ഇടനാഴികൾ തുറക്കാനും ഗാസ നിവാസികൾക്ക് റിലീഫ് വസ്തുക്കൾ എത്തിക്കാനും പ്രവർത്തിക്കുമെന്ന യൂറോപ്യൻ യൂനിയൻ കൗൺസിൽ പ്രഖ്യാപനത്തെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ ഫലസ്തീൻ, ഇസ്രായിൽ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാക്കാൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേർക്കാനുള്ള സ്‌പെയിനിന്റെ പദ്ധതിയെയും അറബ് ലീഗ് സെക്രട്ടറി ജനറൽ സ്വാഗതം ചെയ്തു. 

Latest News