Sorry, you need to enable JavaScript to visit this website.

ബസ്സില്‍ നിന്ന് ഇറക്കിവിടല്‍ പരാതി വീണ്ടും, ചില്ലറയില്ലാത്തതിന്റെ പേരില്‍ അമ്മയെയും മകളെയും ഇറക്കി വിട്ടു

പ്രതീകാത്മക ചിത്രം

തൃശൂര്‍ - ടിക്കറ്റിന് നല്‍കിയ പണം കുറവായതിന്റെ പേരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ ദിവസം ബസില്‍ നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ഇതേ രീതിയില്‍ മറ്റൊരു പരാതി കൂടി. ചില്ലറയില്ലാത്തതിന്റെ പേരില്‍ അമ്മയെയും മകളെയും ബസില്‍ നിന്നും ഇറക്കി വിട്ടതായാണ് പരാതി. തിപ്പിലശ്ശേരി സ്വദേശിയേയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകളെയുമാണ് സ്വകാര്യ ബസില്‍ നിന്നും ഇറക്കി വിട്ടത്. കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസില്‍ വെച്ചാണ് ദുരനുഭവം നേരിട്ടത്. എരുമപ്പെട്ടി കടങ്ങോട് റോഡ് കവലയില്‍ നിന്നും ഓട്ടുപാറയിലെ ആശുപത്രിയിലേക്ക് പോകുന്നതിനാണ് ബസ് കയറിയത്. ബസ് ചര്‍ജിനായി 500 രൂപയുടെ നോട്ടായിരുന്നു നല്‍കിയത്. തുടര്‍ന്ന് ചില്ലറ വേണമെന്ന് ബസ് ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ചില്ലറയില്ലെന്ന് പറഞ്ഞതോടെ മറ്റുള്ളവരുടെ മുന്നില്‍വെച്ച് അപമാനിച്ചെന്നും ബസ് നിര്‍ത്തി ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. എരുമപ്പെട്ടി പോലീസിലാണ് പരാതി നല്‍കിയത്.

 

Latest News