കോഴിക്കോട് - ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്‌ലിംലീഗ് നടത്തിയ റാലിക്കിടെ ശശി തരൂര്‍ എം.പി ഇസ്രായില്‍ അനുകൂല പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി.
ഹമാസ് ഭീകര പ്രവര്‍ത്തനം നടത്തി എന്ന് പറയുന്നതില്‍ തെറ്റില്ല. ഹമാസ് മുസ്‌ലിംകളുടെ ശത്രുവാണെന്ന് താന്‍ മുമ്പ് പറഞ്ഞതാണ്. അതേ തരൂരും ഉദ്ദേശിച്ചിട്ടുള്ളൂ- സുരേഷ് ഗോപി പറഞ്ഞു.
'ശശി തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. കോണ്‍ഗ്രസുകാര്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ പറ്റില്ലേ. അവര്‍ കണ്ടതും അവര്‍ മനസ്സിലാക്കിയതും അവര്‍ക്ക് പറയാം. ശശി തരൂരിനെ പോലെയൊരാള്‍ പഠിക്കാതെ പറയില്ല. ഞാന്‍ ഇത് മുമ്പ് പറഞ്ഞതല്ലേ. മുസ്‌ലിം വംശത്തിന്റെ ശത്രുവാണ് ഹമാസ്. മുസ്്‌ലിംകളാണവരെ തീര്‍ക്കേണ്ടത്. അതു തന്നെയെ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളൂ. അതില്‍ ഒരു തെറ്റുമില്ല.
ഫലസ്തീനിലുള്ളതും മനുഷ്യര്‍ തന്നെയാണ്. അവിടെയുള്ള സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അവസ്ഥ കണ്ടാല്‍ കരള്‍ മുറിയുമെന്നും സുരേഷ് ഗോപി പറഞ്ഞു.