Sorry, you need to enable JavaScript to visit this website.

വിനായകന്‍ നന്നായി അഭിനയിച്ചു...ഈ നാടകം എല്ലാ പോലീസ് സ്‌റ്റേഷനിലും കളിക്കണം... സജി ചെറിയാനോട് ഹരീഷ് പേരടി

വിനായകന്‍ കലാകാരന്‍, പോലീസ് സ്‌റ്റേഷനില്‍ നടന്നത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാന്റെ വാക്കുകളെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. ഇത് നാടകമാണെന്ന് അറിയാതെ ഇതിനെ ജനകീയ പ്രശനങ്ങളുമായി താരതമ്യം ചെയ്ത എനിക്കൊന്നും നാടകക്കാരന്‍ എന്ന പറയാനുള്ള യോഗ്യതപോലും നഷ്ടമായി എന്ന് ഹരീഷ് പേരടി പറഞ്ഞു.

വര്‍ണ വിവേചനത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും മഹത്തായ സന്ദേശം സാധാരണ ജനങ്ങളിലെത്തിക്കുന്ന ഈ നാടകം കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും കളിക്കപ്പെടേണ്ടതാണ്. തൊട്ടടുത്ത പോലിസ് സ്‌റ്റേഷനില്‍ കളിക്കുമ്പോള്‍ ഞാനും കാണും, അഭിവാദ്യങ്ങള്‍ എന്നും ഹരീഷ് പേരടി പരിഹസിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഹരീഷിന്റെ പരിഹാസം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

'All the world's a stage' ..അതെ..ലോകം മുഴുവന്‍ അരങ്ങാണെന്ന് പറഞ്ഞ ഷേക്‌സ്പിയറുടെ ആ വലിയ നാടക വചനത്തിന്റെ പിന്‍ബലത്തിലായിരുന്നു ഇന്നലെ പോലീസ് സ്‌റ്റേഷന്‍ അരങ്ങായി മാറിയത് എന്ന് നമ്മുടെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സാര്‍ പറയാതെ പറഞ്ഞപ്പോളാണ് എനിക്കും ബോധം വന്നത്.
ഇത് നാടകമാണെന്ന് അറിയാതെ ഇതിനെ ജനകിയ പ്രശനങ്ങളുമായി താരത്മ്യം ചെയ്ത എനിക്കൊന്നും നാടകക്കാരന്‍ എന്ന് പറയാനുള്ള യോഗ്യതപോലും നഷ്ടമായി.
സജി സാര്‍ നിങ്ങള്‍ വേറെ ലെവലാണ്..അഭിനന്ദനങ്ങള്‍ .. 'തീ-പ-കുവിനെ പേടിപ്പിക്കല്ലെ'എന്ന നാടകത്തിലെ പ്രധാന കഥാപാത്രം അഭിനയിച്ച വിനായകന്‍ ശരിക്കും ഞെട്ടിച്ചു
ആ പോലീസ് ഓഫിസറുടെ വില്ലന്‍ വേഷം അഭിനയിച്ച നടനും കലക്കി. ഇതിന്റെ രചനയും നിര്‍മ്മാണവും ആരാണെന്ന് അറിയില്ലെങ്കിലും അവര്‍ക്കും അഭിനന്ദനങ്ങള്‍.
വര്‍ണ്ണ വിവേചനത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും മഹത്തായ സന്ദേശം സാധാരണ ജനങ്ങളിലെത്തിക്കുന്ന ഈ നാടകം കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും കളിക്കപ്പെടേണ്ടതാണ്, തൊട്ടടുത്ത പോലിസ് സ്‌റ്റേഷനില്‍ കളിക്കുമ്പോള്‍ ഞാനും കാണും.അഭിവാദ്യങ്ങള്‍

 

Latest News