അബുദാബി- ഒക്ടോബറില്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് നവംബര്‍ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയില്‍ 20 മില്യണ്‍ ദിര്‍ഹം നേടാമെന്ന് അധികൃതര്‍ അറിയിച്ചു.
ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് തൊട്ടടുത്ത ദിവസം നടക്കുന്ന ഡെയിലി ഇലക്ട്രോണിക് ഡ്രോയില്‍ ഓട്ടോമാറ്റിക് ആയി പങ്കെടുക്കാം. ഒരാള്‍ക്ക് ദിവസവും 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയാണ് സമ്മാനം.
ഈ ആഴ്ച സമ്മാനം നേടിയവരില്‍ ജര്‍മ്മനി, ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ട്. ദുബായില്‍ ജീവിക്കുന്ന ജര്‍മ്മന്‍ പ്രവാസിയായ മാര്‍ക് ടെര്‍മാത്ത് ആണ് സമ്മാനം ലഭിച്ച ഒരാള്‍.
നാല് വര്‍ഷമായി അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കുന്നു. സമ്മാനമായി കിട്ടിയ സ്വര്‍ണ്ണം സൂക്ഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതേ ആഴ്ച്ച 24 കാരറ്റ് സ്വര്‍ണ്ണം സമ്മാനം നേടിയ മറ്റുള്ള ആറ് വിജയികള്‍. ഒക്ടോബര്‍ 31 വരെ ടിക്കറ്റെടുക്കാം.
ഓണ്‍ലൈനായി www.bigticket.ae വെബ്‌സൈറ്റിലും അബുദാബി, അല്‍ഐന്‍ വിമാനത്താവളങ്ങളിലെ ഇന്‍ സ്‌റ്റോര്‍ കൗണ്ടറുകളില്‍നിന്നും ടിക്കറ്റ് എടുക്കാം.