Sorry, you need to enable JavaScript to visit this website.

സിദ്ദീഖിനെ കൊന്നത് പരസ്യമദ്യപാനത്തിന്റെ പേരിലെന്ന് പോലീസ്

കാസർക്കോട്- ഉപ്പളയിൽ സി.പി.എം പ്രവർത്തകൻ അബൂബക്കർ സിദ്ദീഖ് കൊല്ലപ്പെട്ടത് പരസ്യമദ്യപാനത്തിൽ പേരിലാണെന്ന് പോലീസ്. ആർ.എസ്.എസ് പ്രവർത്തകൻ സോങ്കാൽ സ്വദേശി അശ്വിതാണ് കൊലക്ക് പിന്നിലെന്നും പോലീസ് പറഞ്ഞു. ഇയാളെയും സുഹൃത്ത് കാർത്തികിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. 
ബി.ജെ.പി-ആർ.എസ്.എസ് മാഫിയ ബന്ധമാണ് പുറത്തുവരുന്നതെന്നും കൊലക്ക് പിന്നിൽ ആർ.എസ്.എസാണെന്നും സി.പി.എം ആരോപിച്ചു. 
എന്നാൽ ഉപ്പളയിലേത് രാഷ്ട്രീയകൊലപാതകമല്ലെന്നും സി.പി.എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.
 

Latest News