Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിദ്ദീഖിന്റെ കൊലപാതകം ഭീകരപ്രവർത്തനം-വി.ടി ബൽറാം

കോഴിക്കോട്- കാസർക്കോട് സി.പി.എം പ്രവർത്തകൻ അബൂബക്കർ സിദ്ദീഖിനെ കൊലപ്പെടുത്തിയ സംഭവം ഭീകരപ്രവർത്തനമായി കാണണമെന്നും ശക്തമായ പോലീസ് നടപടി വേണമെന്നും കോൺഗ്രസ് നേതാവും എം.എൽ.എയുമായ വി.ടി ബൽറാം ആവശ്യപ്പെട്ടു. കാര്യാലയങ്ങൾ റെയ്ഡ് ചെയ്യണമെന്നും നേതാക്കൻമാരെ ചോദ്യം ചെയ്യണമെന്നും ബൽറാം ആവശ്യപ്പെട്ടു. 
ബൽറാമിന്റെ വാക്കുകൾ:
കാസർക്കോട് സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടു. പേര് അബൂബക്കർ സിദ്ദിഖ്. മഹാരാജാസിലെ അഭിമന്യുവിന്റെ ഏതാണ്ട് അതേ പ്രായം. വാർത്തകളിൽ കാണുന്നത് പ്രകാരം കൊന്നത് എസ്.ഡി.പി.ഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്‌ക്കാരിക പ്രസ്ഥാനമായ ആർ.എസ്.എസ് ആണ്. പെട്ടെന്നുണ്ടായ കശപിശയും സംഘർഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്. അതിനാൽ ശക്തമായ പോലീസ് നടപടികൾ ഉണ്ടാകണം. ഭീകരപ്രവർത്തനമായിത്തന്നെ ഇതിനെ കാണണം. കാര്യാലയങ്ങൾ റെയ്ഡ് ചെയ്യണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സർക്കാർ അർജ്ജവത്തോടെ പ്രതികരിക്കണം, ഇടപെടണം.
'വർഗീയത തുലയട്ടെ'
വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാൻ വേണ്ടി ചിലർ മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഞങ്ങൾ പറയാൻ തന്നെയാണ് തീരുമാനം.
 

Latest News