തിരുവനന്തപുരം-കോഴിക്കോട്ട് മുസ്‌ലിം ലീഗ് പരിപാടിയിൽ നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെ തിരുവനന്തപുരത്തെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്ന് ശശി തരൂർ എം,പിയെ ഒഴിവാക്കി. തിരുവനന്തപുരത്ത് മഹല്ല് എംപവർമെന്റ് മിഷൻ (എം.ഇ.എം) നടത്തുന്ന പരിപാടിയിൽ നിന്നാണ് തരൂരിനെ ഒഴിവാക്കിയത്. ശശി തരൂരിനേയും എം.എ ബേബിയേയുമാണ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് എം.ഇ.എം തരൂരിനെ ഒഴിവാക്കിയിരിക്കുന്നത്. 32 മഹല്ലുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് എം.ഇ.എം.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന മുസ്‌ലിം ലീഗ് പരിപാടിയിൽ ഹമാസിനെ ഭീകരവാദികളെന്ന് വിളിച്ചതാണ് വിവാദമായത്. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തി 1400 പേരെ കൊലപ്പെടുത്തിയെന്നാണ് ലീഗ് റാലിയിൽ അദ്ദേഹം പറഞ്ഞത്. അതേവേദിയിൽ തന്നെ ശശി തരൂരിന് ലീഗ് നേതാക്കളായ എം.കെ മുനീറും സമദാനിയും മറുപടി നൽകിയിരുന്നു.