പയ്യന്നൂർ- ദീർഘകാലം യു.എ.ഇയിൽ പ്രവാസി ആയിരുന്ന പടന്ന സ്വദേശി വി.കെ.മുഹമ്മദ് കുഞ്ഞി നിര്യാതനായി. വെള്ളൂരിലായിരുന്നു താമസം. പടന്നയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഭാര്യ വെള്ളൂർ സ്വദേശിനി ടി.പി.മൈമൂന. മക്കൾ: ഫൈസൽ, സിറാജ് (ഇരുവരും യു.കെ), നസീമ, സുമയ്യ, ഹബീബ. മരുമക്കൾ: അബ്ദുശുക്കൂർ (പഴയങ്ങാടി) ഇഖ്ബാൽ (ഒമാൻ) അബ്ദുറഹീം (കുവൈത്ത്)