ഫുട്‌ബോളില്‍ ഇന്ത്യക്ക് ചരിത്ര ദിനം. അണ്ടര്‍-20 ടീം പത്തു പേരുമായി കളിച്ച് ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്റീനയെ ഞെട്ടിച്ചു. അണ്ടര്‍-16 ടീം ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖിനെ തോല്‍പിച്ചു.
സ്‌പെയിനില്‍ നടക്കുന്ന അണ്ടര്‍-20 കോട്ടിഫ് കപ്പിലാണ് അര്‍ജന്റീനയെ 2-1 ന് ഇന്ത്യ തോല്‍പിച്ചത്. മലയാളി താരം കെ. രാഹുല്‍ ഉള്‍പ്പെടെ അണ്ടര്‍-17 ലോകകപ്പില്‍ കളിച്ചവരായിരുന്നു ടീമിലേറെയും. രണ്ടാം പകുതിയില്‍ പത്തു പേരായിച്ചുരുങ്ങിയെങ്കിലും ഇന്ത്യ പൊരുതി. ആദ്യ പകുതിയില്‍ ദീപക് ടാന്‍ഗ്രിയും രണ്ടാം പകുതിയില്‍ അന്‍വര്‍ അലിയുമാണ് സ്‌കോര്‍ ചെയ്തത്. ആറു തവണ അണ്ടര്‍-20 ലോക ചാമ്പ്യന്മാരായ ടീമാണ് അര്‍ജന്റീന.
ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലായിരുന്നു അണ്ടര്‍-16 വെസ്‌റ്റേഷ്യന്‍ ടൂര്‍ണമെന്റ്. അവസാന മിനിറ്റുകളില്‍ ഭുവനേശ്വറിന്റെ ഹെഡറിലാണ് ഇറാഖിനെ ഇന്ത്യ കീഴടക്കിയത്.