തിരുവനന്തപുരം - ഫലസ്തീനെ പിന്തുണച്ച് മുസ്‌ലീം ലീഗ് നടത്തിയ മഹാറാലിയില്‍ ഉയര്‍ന്നത് രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഇസ്രായില്‍-ഫലസ്തീന്‍ യുദ്ധത്തെ കേരളത്തിലെ രണ്ട് മുന്നണികളും വര്‍ഗീയ ധ്രുവീകരണത്തിനുള്ള വേദിയാക്കി മാറ്റുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സമ്മേളനത്തില്‍ ഇസ്രായിലിനെതിരെയെന്നുള്ള നിലയില്‍ പച്ചയായി ഹമാസിനെ വെള്ളപൂശുകയാണ് ചെയ്തത്. എം കെ മുനീര്‍ ഹമാസ് തീവ്രവാദികളെ ഭഗത് സിംഗിനെ പോലുള്ള സ്വാതന്ത്ര സമര സേനാനികളുമായി ഉപമിച്ചത് തികച്ചും വിനാശകരമായ നിലപാട് ആണ്. മതധ്രൂവീകരണത്തിലൂടെ വോട്ട് തേടാനുള്ള വിലകുറഞ്ഞ ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ സമ്മേളനത്തില്‍ പങ്കെടുത്തത് വര്‍ഗീയ ശക്തികളുടെ വോട്ട് തേടാനാണ് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഹമാസ് ആണ് അവിടെ യുദ്ധം തുടങ്ങിയത്. എന്നാല്‍ അവരെ വിപ്ലവകാരികളായി ചിത്രീകരിക്കുന്ന പ്രസംഗമാണ് സമ്മേളനത്തില്‍ പലരും നടത്തിയത്. ഇത് ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്നതിനൊപ്പം പ്രകോപനവും സൃഷ്ടിക്കും. ഇത് രാജ്യത്തിന്റെ നിലപാടിനെതിരാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.