Sorry, you need to enable JavaScript to visit this website.

ഫലസ്തീനിലെ കൂട്ടക്കൊല മുസ്‌ലീംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, ഇത് മനുഷ്യാവകാശത്തിന്റെ പ്രശ്‌നമെന്ന് ശശി തരൂര്‍

കോഴിക്കോട് - ഫലസ്തീനില്‍ ഇസ്രായില്‍ നടത്തുന്ന കൂട്ടക്കൊല മുസ്‌ലീംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ലോകം മുഴുവന്‍ അതിനെ അപലപിക്കേണ്ടതുണ്ടെന്നും ശശി തരൂര്‍ എം.പി. കോഴിക്കോട് കടപ്പുറത്ത് മുസ്‌ലീം ലീഗ് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ റാലിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഫലസ്തീനില്‍ കൊല്ലപ്പെടുന്നവരില്‍ മുസ്‌ലീംകള്‍ മാത്രമള്ള ഉള്ളത്. ചെറിയ വിഭാഗം ക്രിസ്ത്യാനികളുമുണ്ട്. ഇസ്രായില്‍ -ഫലസ്തീന്‍ സ്ഘര്‍ഷത്തിന്റെ ഭാഗമായി കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ആളുകളാണ് കഴിഞ്ഞ 19 ദിവസത്തിനുള്ളില്‍ ഇസ്രായിലിന്റെ ആക്രമണത്തില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടത്. ലോകം മുഴുവന്‍ ഈ കൂട്ടക്കൊലയെ അപലപിക്കേണ്ടതുണ്ടെന്ന് ശശരി തരൂര്‍ പറഞ്ഞു. പിഞ്ചു കുഞ്ഞുങ്ങളെയടക്കം നൂറ് കണക്കിന് ആളുകളെയാണ് മൃഗീയമായി കൊലപ്പെടുത്തുന്നുന്നത്. ഈ കൂട്ടക്കൊലപാതകം മതത്തിന്റെ പ്രശ്‌നമല്ല. ഏത് മതമാണെന്ന് ചോദിച്ചിട്ടല്ല ആളുകളുടെ മേല്‍ ബോംബ് വീഴുന്നത്. മതത്തിന്റെയല്ല മറിച്ച് ഇത് മനുഷ്യാവകാശത്തിന്റെ പ്രശ്‌നമാണെന്ന് ശശി തരൂര്‍ പറഞ്ഞു. ഇസ്രായില്‍ നടത്തുന്ന ഈ കൂട്ടക്കൊലപാതകം അവസാനിപ്പിക്കണമെന്ന് ഈ ലോകം മുഴുവന്‍ ആവശ്യപ്പെടണമെന്നും ശശി തരൂര്‍ പറഞ്ഞു. കണ്ണിന് കണ്ണെന്ന നിലയില്‍ പ്രതികാരം ചെയ്താല്‍ ലോകം അന്ധമാകുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഈ ജനക്കൂട്ടം കാണുമ്പോള്‍ അറിയാം ജനങ്ങളുടെ മനസും ഹൃദയവും എവിടെയാണെന്ന്. ഈ യുദ്ധം നിര്‍ത്തണമെന്നാണ് എല്ലാവരുടെയും ആവശ്യം. മാനുഷിക നിയമത്തിന്റെ ലംഘനമാണ് ഫലസ്തീനില്‍ കാണുന്നത്. ഗാസയില്‍ 6000ത്തിലേറെ പേരെ ഇസ്രായില്‍ കൊലപ്പെടുത്തി. ബോംബിങ് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

 

Latest News