ഇടുക്കി- ചിന്നക്കനാലില്‍ പൊലീസിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം എരുവ ചെങ്കിലാത്ത് ഹാഷിം ബഷീറാണ് തൂങ്ങിമരിച്ചത്. എരുവിലുള്ള ഇയാളുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ കായംകുളത്തെ ഹോട്ടല്‍ ഉടമയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് പ്രതികളെ തേടിയെത്തിയ കായംകുളം എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെയാണ് ഹാഷിം ബഷീറിന്റെ നേതൃത്വത്തില്‍ അക്രമം അരങ്ങേറിയത്. അക്രമത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ ദീപക്കിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ അഞ്ചാം പ്രതിയാണ് ഹാഷിം ബഷീര്‍.കേസില്‍ ജാമ്യത്തിലായിരുന്നു ഹാഷിം.