Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറിൽ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നവംബര്‍ രണ്ടിന്

ദോഹ- ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നവംബര്‍ രണ്ടിന് നടക്കും.

അംബാസിഡര്‍ വിപുല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്ന് മണി വരെ രജിസ്‌ട്രേഷന്‍, ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതല്‍ അഞ്ച് മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായും അഞ്ച് മണി മുതല്‍ ഏഴു മണിവരെ വെബെക്‌സിലും (മീറ്റിംഗ് ഐ.ഡി 2382 3949385 , പാസ് കോഡ് 112200 ) 55097295 എന്ന ഫോണ്‍ നബര്‍ വഴിയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.

ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവർക്ക്  [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്യാം

 

Latest News