ജിദ്ദ - സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കായി നടത്തിയ ക്ലസ്റ്റര്‍മീറ്റില്‍ സയന്‍സ് പ്രൊജക്ടിലെ നേട്ടവുമായി ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍. ഇന്റുഗ്രേറ്റഡ് ഫാമിംഗിലെ ലാര്‍വകളെക്കുറിച്ചുള്ള വൈവിധ്യമാര്‍ന്ന പ്രൊജക്ടില്‍ ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായി. സയന്‍സ് ഡിപ്പാര്‍ട്ടുമെന്റിലെ മരിയാദാസായിരുന്നു ഇന്‍ ചാര്‍ജ്.
ഗ്രേഡ് പതിനൊന്നിലെ (സീനിയര്‍ വിഭാഗം) മല്‍സരത്തിലാണ് ഫാദില്‍ മുഹമ്മദ് കുറ്റിപ്പിലാന്‍, റയാന്‍ ബെന്നി കിടങ്ങന്‍ എന്നീ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ച വെച്ചത്. ഡിബേറ്റ് ഇനങ്ങളിലെ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ജിദ്ദ ഇന്ത്യന്‍ സ്‌കൂളിനാണ്. ക്വിസ് മല്‍സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ജൂനിയര്‍ വിഭാഗത്തില്‍ നാലാം സ്ഥാനവും ജിദ്ദ സ്‌കൂളിനായിരുന്നു.