തൃശൂര്‍- മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശം. തൃശൂര്‍ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി. പുലര്‍ച്ചെ ഒരു മണിയോടെയാണു സന്ദേശമെത്തിയത്. ഫോണ്‍ നമ്പര്‍ കണ്ടെത്തി അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കസ്റ്റിഡിയിലെടുത്തു.
തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മദ്യലഹരിയിലാണു താന്‍ ഫോണ്‍വിളിച്ചതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു.
ഞായറാഴ്ചയാണ് രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തിയത്. ഗവര്‍ണര്‍ പി.സദാശിവത്തിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും നേതൃത്വത്തില്‍ ഇരുവരെയും സ്വീകരിച്ചു. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് കൊച്ചിയിലും അവിടെനിന്നു തൃശൂരിലുമെത്തും.