മഞ്ചേശ്വരം - ഉപ്പള സോങ്കാലില്‍ സിപിഐ എം പ്രവര്‍ത്തകനെ ബിജെപിക്കാര്‍ വെട്ടിക്കൊന്നു. സോങ്കാല്‍ പ്രതാപ് നഗറിലെ അസീസിന്റെ മകന് അബൂബക്കര്‍ സിദ്ദീഖ് (23) ആണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ ബിജെപി സംഘം വടിവാളുകൊണ്ട് വെട്ടിയത്. ബിജെപി ജില്ലാ നേതാവ് വത്സരാജിന്റെ മരുമകന് അശ്വതിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സിദ്ദീഖിനെ നാട്ടുകാര്‍ ഉടന്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കൊല്ലപ്പെട്ട സിദ്ദീഖ് അവധിയ്ക്കെത്തിയ പ്രവാസിയാണെന്നും സൂചനയുണ്ട്.