തലശ്ശേരി - പാനൂരിനടുത്ത് തങ്ങള്‍ പീടികയില്‍ നാടിനെ നടുക്കി ഉഗ്ര സ്‌ഫോടനം. പരിഭ്രാന്തരായി പ്രദേശവാസികള്‍. പാനൂര്‍ തങ്ങള്‍ പീടികയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. കിലോമീറ്ററുകളോളം സ്‌ഫോടന ശബ്ദം പ്രതിധ്വനിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു.
പുതിയകാവ് റോഡില്‍ വീടിനു മുന്നിലായാണ് സ്‌ഫോടനമുണ്ടായത്. വിവരമറിഞ്ഞ് പാനൂര്‍ പോലീസ് രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍നിന്നെത്തിയ ബോംബ് സ്‌ക്വാഡ് സംഭവ സ്ഥലത്ത് പരിശോധന നടത്തി. ഇവിടെനിന്ന് വെടിമരുന്നിന്റെ അംശങ്ങളും മറ്റും പോലീസ് ശേഖരിച്ചു. സംഭവത്തില്‍ പാനൂര്‍ പോലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് തങ്ങള്‍ പീടികയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു.