Sorry, you need to enable JavaScript to visit this website.

നിർത്തിയിട്ട ബസ്സിനുള്ളിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം - നിർത്തിയിട്ട സ്വകാര്യ ബസ്സിനുള്ളിൽ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേയാട് കുണ്ടമൺകടവ് പാലത്തിന് സമീപം നിർത്തിയിട്ട സൂര്യ മോട്ടോഴ്‌സ് എന്ന ബസ്സിലെ ഡ്രൈവർ തിരുവനന്തപുരം മരുതുംകുഴി സ്വദേശി പ്രശാന്തിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസെത്തി തുടർ നടപടി സ്വീകരിച്ചു.
 ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. ഭാര്യയുമായി അകന്ന് കഴിയുകയാണ്. മുമ്പും ആത്മഹത്യക്ക് ശ്രമിച്ചതായി സഹോദരൻ പോലീസിനോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷമെ മരണകാരണം വ്യക്തമാകൂവെന്നും കൂടുതൽ അന്വേഷിച്ചുവരികയാണെന്നും പോലീസ് പ്രതികരിച്ചു.
 

Latest News