Sorry, you need to enable JavaScript to visit this website.

കരുവന്നൂര്‍ കള്ളപ്പണക്കേസ്; പ്രതികളുടെ  ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

കൊച്ചി-കരുവന്നൂര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷയില്‍
കോടതി വിധി ഇന്ന്. സിപിഎം കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന്‍, ബാങ്ക് മുന്‍ അക്കൗണ്ടന്റ് സി.കെ.ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് വിചാരണക്കോടതി വിധി പറയുക.അരവിന്ദാക്ഷനും സതീഷ് കുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഇഡി മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തന്റെ ഉടമസ്ഥതയിലായിരുന്ന ക്വാറികളില്‍ നിന്നും റസ്റ്റോറന്റില്‍ നിന്നും 2016, 17 കാലയളവില്‍പണം അക്കൗണ്ടിലേക്ക് വന്നിരുന്നു എന്നും ഇതാണ് ഇഡി തെറ്റായി പ്രചരിപ്പിക്കുന്നത് എന്നുമായിരുന്നു അരവിന്ദാക്ഷന്‍ കോടതിയില്‍ വാദിച്ചത്.

Latest News