Sorry, you need to enable JavaScript to visit this website.

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍   പ്രവീണ്‍ കുമാര്‍ അന്തരിച്ചു

കോഴിക്കോട്-ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കീഴ്പ്പയൂര്‍ കണ്ണമ്പത്ത് കണ്ടി പ്രവീണ്‍ കുമാര്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധന്‍ പുലര്‍ച്ചെ 1.15 നാണ് മരണം.വൈകീട്ട് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതം സ്ഥിരീകരിച്ചതിനാല്‍ ഉടന്‍ മെയ് ത്രയിലേക്ക് മാറ്റി. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുന്നതിന്റെ ഇടയില്‍ വീണ്ടും രണ്ടു തവണ ഹൃദയാഘാതം വന്നു. പേസ് മേക്കര്‍ ഘടിപ്പിച്ചെങ്കിലും പള്‍സ് വീണ്ടെടുക്കാനായില്ല. വെന്റിലേറ്ററിലിരിക്കെ 1.05 ന് മരണം സ്ഥിരീകരിച്ചു.
കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. നിലവില്‍ തൃശൂര്‍ യൂണിറ്റിലാണ്. ജി വി രാജ സ്‌പോര്‍ട്ട്‌സ് ഫോട്ടോഗ്രാഫി  ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് . അച്ഛന്‍ പരേതനായ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ . അമ്മ : സുപ്രഭ ടീച്ചര്‍ ( മേപ്പയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്) ഭാര്യ: ഡോ. രത്‌നകുമാരി (ഡിഎംഒ ഹോമിയോപ്പതി) .മക്കള്‍ : പാര്‍വ്വതി (എം ബി ബി എസ് വിദ്യാര്‍ഥിനി, റഷ്യ)അശ്വതി ( പ്ലസ് ടു വിദ്യാര്‍ഥിനി),സഹോദരന്‍ : പ്രജീഷ് കുമാര്‍ ( അധ്യാപകന്‍, ചെറുവണ്ണൂര്‍ ഗവ. എച്ച് എസ്), സംസ്‌കാരം യൂറോപ്പിലെ മോള്‍ഡോവില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകള്‍ എത്തിയ ശേഷം.

Latest News