കോഴിക്കോട് - കോഴിക്കോട് വെള്ളിയിൽ ബീച്ചിൽ തിമിംഗലം അടിഞ്ഞു. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത് കണ്ടത്. വെള്ളയിൽ ഹാർബറിലെ പുലിമുട്ടിന് സമീപമാണ് ജഡം അടിഞ്ഞത്. ഏകദേശം 32 അടി വലിപ്പമുണ്ട്. നാളെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷം ജഡം മാറ്റും. ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് കോഴിക്കോട് കടപ്പുറത്ത് തിമിംഗലത്തിന്റെ ജഡം അടിയുന്നത്.