Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'താൻ പെണ്ണ് പിടിയനാണെന്നും പോലീസിന് പറയാമല്ലോ?' - അറസ്റ്റിൽ പ്രതികരിച്ച് നടൻ വിനായകൻ

കൊച്ചി - മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയിന് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി നടൻ വിനായകൻ. തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും എന്തെങ്കിലും അറിയണമെങ്കിൽ പോലീസിനോട് നേരിട്ട് ചോദിക്കണമെന്നും വിനായകൻ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിലേക്ക് തിരിക്കുന്നതിന് തൊട്ടു മുമ്പാണ് വിനായകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 
 സ്റ്റേഷനിൽ താനൊരു പരാതി കൊടുക്കാൻ പോയതാണ്. തന്നെക്കുറിച്ച് എന്തും പറയാമല്ലോ. താനൊരു ഒരു പെണ്ണു പിടിയനാണെന്നും പോലീസിന് പറയാമല്ലോ എന്നും വിനായകൻ പറഞ്ഞു. 
 ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് വിനായകൻ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫഌറ്റിലേക്ക് വിളിച്ച് വരുത്തിയിരുന്നു. മുമ്പും ഇപ്രകാരമുണ്ടായിട്ടുണ്ട്. ഫഌറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാൽ അതിൽ തൃപ്തനല്ലാതെ വന്നപ്പോൾ പോലീസിനെ പിന്തുടർന്ന് വിനായകൻ സ്റ്റേഷനിലെത്തി അസഭ്യവർഷം നടത്തുകയായിരുന്നു. നടൻ സ്റ്റേഷനിൽ വച്ച് പുകവലിച്ചുവെന്നും അതിന് പിഴയടപ്പിച്ചതായും പോലീസ് പറഞ്ഞു. ശേഷം എസ്.ഐയോട് കയർക്കുകയും അസഭ്യം പറഞ്ഞതായും പോലീസ് പറഞ്ഞു. മദ്യപിച്ചുവെന്ന സംശയത്താലാണ് നടനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനയിൽ മദ്യപിച്ചിട്ടുണ്ടെന്ന് തെളിയുകയും ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് പോലീസ് സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തിയതിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമാണുണ്ടായതെന്നും പോലീസ് വ്യക്തമാക്കി.
 

Latest News