ഷാര്‍ജ - ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഈ മാസം 29ന് തിരഞ്ഞെടുപ്പ് നടത്താനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതിനിടെയാണ് മാറ്റിവെച്ചുകൊണ്ടുള്ള അറിയിപ്പ് വന്നത്. പുതിയ ഭരണസമിതി അംഗങ്ങളാവാന്‍ 110 അംഗങ്ങള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി പത്രിക സമര്‍പ്പിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും സൂക്ഷ്മ പരിശോധനക്കു ശേഷം അന്തിമ പട്ടിക ഞായറാഴ്ച രാത്രി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സമര്‍പ്പിച്ച പത്രികകളില്‍ 19 എണ്ണം തള്ളി.
ഡിസംബര്‍ ആദ്യവാരത്തില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. തീയതി മാറ്റിയതിന്റെ കാരണം വ്യക്തമല്ല.