Sorry, you need to enable JavaScript to visit this website.

ജാഗ്രതൈ: സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമെന്ന് പോലീസ്

തിരുവനന്തപുരം- സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പോലീസ്.
അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ (സ്‌ക്രീന്‍ പങ്കുവെക്കല്‍) ആപ്ലിക്കേഷനുകള്‍. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അതിലെ സ്‌ക്രീന്‍ ഷെയറിംഗ് മാര്‍ഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ്. സ്‌ക്രീന്‍ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അവ തുറന്നാലുടന്‍ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്തും.
ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ല.
ഇത്തരം ഫോണ്‍കോളുകള്‍, എസ്.എം.എസ്. സന്ദേശം, ഇമെയിലുകള്‍ എന്നിവ അവഗണിക്കുക
ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സി.വി.സി, ഒ.ടി.പി, പിന്‍ നമ്പറുകള്‍ എന്നിവ ആരുമായും പങ്കുവെയ്ക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

 

Latest News