നജ്‌റാന്‍- സൗദി അറേബ്യയിലെ ബീര്‍ അസ്‌കറില്‍ വാഹനം തട്ടി മരിച്ച ഇന്ത്യക്കാരനായ യുവാവിന്റെ മൃതദേഹം ഖബറടക്കി. ഈ മാസം ആറിനായിരുന്നു അപകടം. ഉത്തരാഖണ്ഡ് സ്വദേശി ശറഫത്ത് ലിയാഖത്ത് ശരീഫ് അഫ്രോസിന്റെ (23) മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബീര്‍ അസ്‌കറിലാണ് മറവു ചെയ്തത്.
ഒക്ടോബര്‍ ആറിന് രാത്രി റോഡ് മുറിച്ചു കടക്കുകയായിരുന്ന ശറഫത്ത് ലിയാഖത്തിനെ സ്വദേശി ഓടിച്ചിരുന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിര്‍മാണ തൊഴിലാളിയായിരുന്ന ലിയാഖത്ത് അവിവാഹിതനാണ്. പിതാവ്-ജരീഫ്, മാതാവ്- അഫ്രോസ്.
ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ ബന്ധു കലീം ശക്കീല്‍ റിയാദില്‍നിന്ന് എത്തിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച കെ.എം.സി.സി പ്രവര്‍ത്തകരും സംബന്ധിച്ചു.
-സലീം ഉപ്പള