Sorry, you need to enable JavaScript to visit this website.

140 വര്‍ഷം മുമ്പ്ബ്രൗണ്‍ സായിപ്പിനെ അതിശയിപ്പിച്ച കേക്കിന്റെ കഥയറിയാന്‍ കൊച്ചുമകന്‍ തലശ്ശേരിയിലെത്തി

തലശ്ശേരി - രുചിയിലും നിറത്തിലും ഗുണത്തിലും 140 വര്‍ഷം മുമ്പ് മുതുമുത്തച്ചന്‍ മര്‍ഡോക്ബ്രൗണിനെ അതിശയിപ്പിച്ച തലശ്ശേരിയിലെ മമ്പള്ളീസ് ബേക്കറിയുടെ പിന്‍തലമുറയെ വീണ്ടും കാണാന്‍ ബ്രിട്ടനിലെ ദന്തരോഗ വിദഗ്ധനായ ഡോ. പോള്‍ ബ്രൗണ്‍എത്തി. തലശ്ശേരി ഹാര്‍ബര്‍സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മമ്പള്ളിസ് ബേക്കറി സന്ദര്‍ശിച്ച പോള്‍ ബ്രൌണ്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരെയും കാണാനെത്തി. ഇന്ത്യ ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് മാധ്യമ പ്രവര്‍ത്തകരോടായിഅദ്ദേഹം പറഞ്ഞു. നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലായി ഒട്ടേറെ ഇന്ത്യക്കാര്‍ ഞങ്ങളുടെ രാജ്യത്ത് സേവനം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ വംശജനായ ഒരു പ്രധാനമന്ത്രിയും ഇപ്പോള്‍ ഞങ്ങള്‍ക്കുണ്ടെന്ന് ഋഷി സുനകിനെക്കുറിച്ച് ഡോ. പോള്‍ ബ്രൗണ്‍ പറഞ്ഞു. തലശ്ശേരിയെപറ്റിയുള്ള ചോദ്യത്തിന് ഈ ചരിത്ര പട്ടണത്തെ ഏറെ ഇഷ്ടപ്പെടുന്നതായും അദ്ദേഹം പ്രതികരിച്ചു.
മമ്പള്ളിസ് ബേക്കറിയുടെ പുതുതലമുറക്കാരായ രേണുകാ ബാല, എം.പി. രമേഷ്, എം.എം. പ്രസാദ്, എം.എം. പ്രകാശ്, എം.കെ. രഞ്ജിത്ത്എന്നിവരും കൂടെയുണ്ടായിരുന്നു. മമ്പള്ളി ബേക്കറി ഉടമകള്‍ എത്തിച്ച കേക്ക് മുറിച്ച് കേക്കിന്റെ ജന്മനാടിന് ഡോ. പോള്‍ ബ്രൗണ്‍ ആദരവ് അര്‍പ്പിച്ചു.

 

 

Latest News