ഇന്ന് ഒക്ടോബർ 24 ലോകത്തിലെ തന്നെ ഏറ്റവും വലിയ സമാധാന സംഘടനയായ ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്ന ദിനം. രണ്ടാം ലോകമഹായുദ്ധത്തിലൂടെയാണ് സംഘടന രൂപം കൊള്ളാനുള്ള പ്രധാന കാരണം എന്ന് പറഞ്ഞ് തന്നെ തുടങ്ങാം.രണ്ടാം ലോകമഹായുദ്ധം വിതച്ച വിപത്തുകൾ ലോകജനതയെ വല്ലാതെ പിടിച്ചു കുലുക്കി പരസ്പരം യുദ്ധം ചെയ്തും പോരടിച്ചും രാജ്യങ്ങൾക്ക് തന്നെ മടുത്തു. വലിയ തോതിൽ ജീവനും സമ്പത്തും നഷ്ടമായത് രാജ്യങ്ങൾക്കിടയിൽ വലിയ അസ്വസ്ഥത പെരുകി. ഈ പോക്ക് തുടരുന്നത് പാടില്ലെന്നവർ ചിന്തിക്കാൻ തുടങ്ങി.കാരണം ഇതിന്റെയൊക്കെ അനന്തരഫലമായുണ്ടായ കൊടും ദാരിദ്രവും ജീവൻ നഷ്ടവും ലോകത്താകെ പടർന്നു പിടിച്ചിരുന്നു. ഗത്യന്തരമില്ലാതെ നിസ്സഹായരും നിരാലംബരും നിർദ്ദനരുമായി സഹായങ്ങൾക്ക് വേണ്ടി മനുഷ്യർ പരസ്പരം കൈ നീട്ടി. ഇതിലൂടെയൊക്കെ ഭീകരമായ കെടുതിയുടെ ആഴം ലോകജനത മനസിലാക്കി. അനുഭവിച്ചത് അത്രയുമാണല്ലൊ അതുകൊണ്ട് യുദ്ദമല്ല വേണ്ടത് ഐക്യമാണ് എന്ന സുദീർഘമായ ചിന്ത യിലേക്ക് ജനങ്ങളെത്തി തുടങ്ങി.
അങ്ങനെ ലോകജനതയെ പരസ്പരം മനസിലാക്കാനും സഹായിക്കാനും ഇനിയൊരു യുദ്ധമുണ്ടാകില്ലെന്ന് ഉറപ്പ് വരുത്താനും വേണ്ടി രൂപം കൊണ്ട പ്രസ്ഥാനമാണ് ഐക്യരാഷ്ട്രസഭ !
യുദ്ദത്തിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉറപ്പ് വരുത്തുക നീതിയെയും രാജ്യാന്തര നിയമങ്ങളെയും പിന്തുണയ്ക്കുക സാമൂഹിക പുരോഗതിയും ജീവിത നിലവാരവും ഉയർത്തുന്നതിനായി നിലകൊള്ളുക ലോക സമാധാനവും സാമ്പത്തികവികസനവും സാമൂഹിക സമത്വവും സൃഷ്ടിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ .
മൂന്നാം ലോകയുദ്ധത്തിലേക്ക് നയി ക്കുമായിരുന്ന നിരവധി പ്രതിസന്ധികളെ തരണം ചെയ്തു എന്നത് ഈ സംഘടനയുടെ വിജയമാണ് ഏതൊരു മേഖലയിലേയും പ്രശ്‌നങ്ങൾ വിജയപൂർവ്വം തരണം ചെയ്ത ചരിത്രം തന്നെ സംഘടനക്കുണ്ട് പറയാതെ വയ്യ. ഇംഗ്ലീഷ് ചൈനീസ് ഫ്രഞ്ച് റഷ്യൻ സ്പാനിഷ് അറബിക് എന്നീ ആറു ഭാഷകളാണ് യു എൻ അംഗീകരിച്ചിട്ടുള്ളത് എന്നാൽ ദൈനംദിനകാര്യങ്ങൾക്ക് ഇംഗ്ലീഷും ഫ്രഞ്ചുമാണ് ഉപയോഗിക്കുന്നത്. അന്താരാഷ്ട്രസമാധാനം സുരക്ഷ അന്താരാഷ്ട്ര തർക്കങ്ങളും വഴക്കുകളും ഉൾപ്പെടുന്ന നിരവധി പ്രശ്‌നങ്ങൾ ഐക്യരാഷ്ട്ര സഭയുടെ മുന്നിലെത്തുകയും അവ പരിഹരിക്കപ്പെടുകയും ചെയ്യുന്നു. വ്യക്തമായി പറഞ്ഞാൽ പിന്നോട്ടൊന്ന് തിരിഞ്ഞ് നോക്കിയാൽ ഏറെ ശ്രമഫലമായി ഔപചാരികമായി 1945 ഒക്ടോബർ 24 ന് സഭനിലവിൽ വന്നു.
ന്യൂയോർക്കിലെ മാൻ ഹാട്ടിലാണ് സഭ യുടെ ആസ്ഥാനം.1946 ൽ ജനുവരിയിൽ ലണ്ടനിൽ വെച്ച് നടന്ന സമ്മേളനത്തിൽ വെച്ച് നോർവെക്കാരനായ റെഡ്‌വേലി സഭയുടെ ആദ്യത്തെ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു അങ്ങനെ 1945 ഒക്ടോബർ 30 ന് ഇന്ത്യയും ഐക്യരാഷ്ട്ര സംഘടനയിൽ ഒരംഗമായി. ലോകസമാധാനം നിലനിർത്തണമെന്ന ലക്ഷ്യത്തോടെ 1945 ജൂൺ 24 ന് 51 രാജ്യങ്ങളുടെ പ്രതിനിധികൾ സാൻ ഫ്രാൻസിസ്‌കോയിൽ ഒത്തുകൂടി ഇതിനായി ഇവർ യു എൻ ചാപ്പ്റ്റർ ഒപ്പുവെച്ചു നാല് മാസങ്ങൾക്ക് ശേഷം ഒക്ടോബർ 24 ന് യു എൻ ചാപ്പ്റ്റർ നിലവിൽ വന്നു. ഇന്ത്യയ്ക്ക് വേണ്ടി യു എൻ ചാപ്പ്റ്ററിൽ ഒപ്പുവെച്ചത് രാമസ്വാമി മുതലിയാർ ഈ ദിനത്തിന്റെ വാർഷികം 1948 മുതൽ ഐക്യരാഷ്ട്ര ദിനമായി ആചരിച്ചു തുടങ്ങി. അമേരിക്കൻ പ്രസിഡണ്ടായ റൂസ് ബെൽറ്റാണ് യുണൈറ്റഡ് നാഷൺസ് എന്ന പേരു് നിർദ്ദേശിച്ചത് .രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോകരാഷ്ട്രങ്ങളുടെ ഭൂപടമാണ് ഐക്യരാഷ്ട്രസഭയുടെ പതാകയുടെ മധ്യത്തിലുള്ള മനോഹര ചിഹ്നം .എല്ലാ അംഗങ്ങളും പങ്കെടുക്കുന്ന ഐക്യരാഷ്ട്ര സഭയുടെ യോഗം ജനറൽ അസംബ്ലിയുടെ ആദ്യത്തെ പ്രസിഡണ്ട് ഇന്ത്യക്കാരിയായ വിജയലക്ഷ്മി പണ്ഡിറ്റെന്നത് ഭിമാനപൂർവ്വം
പറയാതെ വയ്യ. സഭയുടെ ആദ്യ പൊതുസമ്മേളനം നടന്നത് 1946 ലണ്ടനിൽ വെച്ച് .സഭയുടെ യു എൻ ഐ സി എഫ് എഫ് ശിശുക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് സഭ രൂപം കൊള്ളുന്നതിന് മുമ്പ് സർവ്വദേശീയ സമാധാനം ലക്ഷ്യമാക്കി പ്രവർത്തിച്ച സംഘടനയാണ് ലീഗ് ഓഫ് നേഷൻസ്.
എന്തിനേറെ പറയുന്നു യുദ്ധത്തിന്റെ വേദനകളിലും നിസ്സഹായതയിലും ദരിദ്രത്തിലും അങ്ങനെ എല്ലാ പ്രതിസന്ധിയിലും ഓടിയെത്തുന്ന ദൈവത്തിന്റെ കരങ്ങളാണ് ഐക്യരാഷ്ട്ര സംഘടന.