കോഴിക്കോട്-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. വെങ്ങളം സ്വദേശി ഷംസുദ്ധീന്‍ (26) ആണ് പിടിയിലായത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി ചികിത്സ തേടിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവമുണ്ടായത്. വയറുവേദനയെത്തുടര്‍ന്ന് രക്ഷിതാക്കള്‍ക്കൊപ്പം ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടര്‍ന്ന് വെള്ളിമാടുകുന്ന് സിഡബ്ല്യുസിയിലേക്ക് ഡോക്ടര്‍ വിവരം കൈമാറുകയായിരുന്നു. ചൈല്‍ഡ് ലൈനാണ് പരാതി കൊയിലാണ്ടി പോലീസിന് കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വെങ്ങളത്തെ വീട്ടില്‍ എത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെടാന്‍ പ്രതി വീടിന് പിറകിലൂടെ ഇറങ്ങി ഓടിയെങ്കിലും പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.