ദുബായ്- അജ്മാനിൽ കൊല്ലം സ്വദേശിയായ വിദ്യാർഥിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി.അജ്മാനിലെ ഗ്ലോബൽ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ റൂബൻ പൗലോസ്(17) ആണ് മരിച്ചത്.അജ്മാൻ ചേംബർ ഓഫ് കൊമേഴ്സിന് സമീപമുള്ള കെട്ടിടത്തിൽ ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച രാത്രി കുടുംബത്തോടൊപ്പം റുബൻ ഷാർജ സെന്റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ പോയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.അജ്മാനിലെ സംരംഭകനായ പൗലോസ് ജോർജിന്റെയും ദുബായിലെ അൽ തവാറിൽ നഴ്സായി ജോലി ചെയ്യുന്ന ആശാ പൗലോസിന്റെയും മകനാണ് റൂബൻ.