Sorry, you need to enable JavaScript to visit this website.

മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന മകനെ അമ്മ കോടാലിക്ക് അടിച്ചുകൊന്നു

കോട്ടയം- സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്ന മകനെ 68 കാരിയായ മാതാവ് കോടാലി കൊണ്ട് അടിച്ച് കൊന്നു. മുണ്ടക്കയം കുഴിമാവ് 116 ഭാഗത്ത് തോപ്പില്‍ ദാമോദരന്റെ മകന്‍ അനുദേവന്‍ (45) ആണ് കൊല്ലപ്പെട്ടത്. മാതാവ് സാവിത്രിയെ മുണ്ടക്കയം പോലീസ് കസ്റ്റഡിയിലെടുത്തു.
ഒക്ടോബര്‍ 20നാണ് സംഭവം. അനുദേവനെ കൈയാലയില്‍നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് മാതാവും ബന്ധുക്കളും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ ഇരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ അനുദേവന്‍ മരിച്ചു. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന അനുദേവന്‍ മാതാവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് കൊലപ്പെടുത്തിയതെന്ന് മാതാവ് പോലീസിനോട് പറഞ്ഞു.

 

Latest News