ചാവക്കാട് - മിനി ഗൾഫ് എന്ന് ചാവക്കാടിന് പേരുവന്നെങ്കിലും ആവശ്യമായ ഉയർച്ചയിലെത്താൻ കഴിഞ്ഞില്ലെന്ന് റിട്ട: ജസ്റ്റീസ് പി കെ ഷംസുദ്ദീൻ പറഞ്ഞു. 'നമ്മൾ ചാവക്കാട്ടുകാർ ആഗോള കൂട്ടായ്മ' ചാവക്കാട് ചേറ്റുവ റോഡിൽ പുതുക്കിപ്പണിത കച്ചേരിത്തറ കുടിവെള്ള സ്രോതസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൾഫിന്റെ തുടക്കത്തിൽ വിദേശത്തേക്കു കടന്ന ചാവക്കാട്ടുകാർ ബിസിനസ് രംഗത്തും മറ്റും വലിയ ഉയർച്ചയിലായി. എന്നാൽ അവരുടെ സമ്പാദ്യം ആവശ്യമായ തലത്തിൽ നാട്ടിൽ ഉപയോഗിക്കാനുള്ള സാഹചര്യം ഇല്ലാതെ പോയത് ഖേദകരമാണ.് സർക്കാർ തലത്തിൽ എത്തിപ്പെടേണ്ട പല വികസന പ്രവർത്തനങ്ങളിലും ചാവക്കാട് പിന്തള്ളപ്പെട്ടു. വിദ്യഭ്യാസപരമായി ഉയർച്ചയിലെത്താൻ ഒരുപരിധി വരെ ചാവക്കാട്ടുകാർക്ക് സാധിച്ചെങ്കിലും അയൽ പ്രദേശങ്ങളെ ആശ്രയിക്കേണ്ടിവന്നു -ജസ്റ്റീസ് പറഞ്ഞു.
മൂന്നു ലക്ഷം രൂപ ചിലവിലാണ് ബ്രിട്ടീഷ് നീതിന്യായ സ്ഥലമായിരുന്ന കച്ചേരിതറയിലെ കിണർ പുതുക്കി പ്രകൃതി മനോഹരമാക്കി പണിതത്. കെ.വി അബ്ദുൽ ഖാദർ എം.എൽ.എ മുഖ്യാതിഥിയിരുന്നു. പ്രസിഡന്റ് എംകെ നൗഷാദലി അധ്യക്ഷനായി. യുഎ ഇ മേഖല പ്രസിഡന്റ് അക്ബർ മണത്തല ആമുഖ പ്രസംഗം നടത്തി. അബൂബക്കർ, അബ്ദുൽ കലാം, മുബാറക്ക് ഇംബാർക്ക്,് റെൻഷി രഞ്ജിത്ത്, എ എച്ച് അക്ബർ, ഷാഹുൽ, ഡോ: മദു സുധൻ, ആഷിഫ്, നൗഷാദ് തെക്കുംപുറം, ഫിറോസ് തൈപറമ്പിൽ, ബാബുരാജ് തുടങ്ങിയവർ സംബന്ധിച്ചു.