കൊച്ചി - കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് ചോദ്യം ചെയ്തപ്പോൾ യുവാവിന്റെ നഗ്നതാ പ്രദർശനം. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിൽ വച്ച് ഇന്ന് ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്.
ബസ് വല്ലം പള്ളിപ്പടിയിൽ എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന യാത്രക്കാരിയോട് യുവാവ് മോശമായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ യുവതിക്ക് മുന്നിൽ ഇയാൾ നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു.
തുടർന്ന് യാത്രക്കാരി ബഹളം വച്ചതിനെ തുടർന്ന് ബസിലുണ്ടായിരുന്ന സഹയാത്രികർ ഇടപെടുകയായിരുന്നു. യുവാവിനെ തടഞ്ഞുവച്ച് കണ്ടക്ടർ പോലീസിനെ വിവരം അറിയിച്ചു. പിന്നാലെ പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി മുഹമ്മദ് അസറുദ്ദീനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസറുദ്ദീനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി പെരുമ്പാവൂർ പോലീസ് പറഞ്ഞു.