(പൊന്നാനി) മലപ്പുറം - പൊന്നാനിയിൽ കൂട്ടുകാർക്കൊപ്പം കടലിലിറങ്ങിയ ഒൻപത് വയസുകാരൻ മുങ്ങി മരിച്ചു. പൊന്നാനിയിലെ തവായിക്കന്റകത്ത് മുജീബിന്റെ മകൻ മിഹ്‌റാൻ (9) ആണ് മരിച്ചത്. ഇന്ന് രാവിലെ 11-ഓടെയാണ് സംഭവം. ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു കുട്ടി കടലിൽ ഇറങ്ങിയത്.