കൊച്ചി-തയ്യല്‍ കടയുടെ മറവില്‍ ലഹരി കച്ചവടം നടത്തിവന്ന തമ്മനം സ്വദേശി പിടിയില്‍. തമ്മനം നാരോത്ത് റോഡ് സന്തോഷ് ലെയ്നില്‍ സെബാസ്റ്റിയന് മകന് സോബിന്‍ (40) എന്നയാളെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പാലാരിവട്ടം പള്ളിനടയിലുള്ള ഗ്രേസ് മാതാ സ്റ്റിച്ചിംഗ് സെന്റര്‍ എന്ന സ്ഥാപനത്തില്‍ ലഹരി മരുന്ന് വില്പന ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും പാലാരിവട്ടം പോലീസും ചേര്‍ന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന നിരോധിത ലഹരി വസ്തുവായ 13.23 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തി വരുന്ന സംഘത്തിലെ കണ്ണിയായ പ്രതി യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തി വന്നിരുന്നത്. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചും പ്രതിക്ക് മയക്കു മരുന്ന് നല്കിവന്നവരെ കുറിച്ചും അന്വേഷിച്ചു വരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.