മഞ്ചേശ്വരം- മദ്രസ വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ സഹപാഠിയുടെ കുത്തേറ്റ് പതിമൂന്നുകാരൻ കൊല്ലപ്പെട്ടു. മംഗൽപാടി അടുക്കയിലെ യൂസുഫിന്റെ മകൻ മുഹമ്മദ് മിദ്‌ലാജ് (13) ആണ് മരിച്ചത്. മുട്ടത്തെ മദ്രസ വിദ്യാർഥിയാണ് മിദ്‌ലാജ്. ഇന്ന് രാവിലെ എട്ടരക്കാണ് സംഭവം. നെഞ്ചിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിദ്‌ലാജിനെ ഉടൻ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹപാഠിയെ പോലിസ് കസ്റ്റഡിയിലെടുത്തു.