ജിദ്ദ- മമ്മൂട്ടിയുടെ 'യൗവനം' മലയാളികള്‍ക്ക് എന്നും കൗതുകമാണ്, ചര്‍ച്ചാവിഷയവും. അറുപതുകള്‍ പിന്നിട്ടിട്ടും കൊച്ചുപയ്യനെപ്പോലെയാണ് മമ്മൂട്ടി. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിനുള്ള താല്‍പര്യവും എല്ലാവര്‍ക്കുമറിയാം. ഒരിക്കന്‍ ഈ യൗവനത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോള്‍ മഹാനടന്റെ മറുപടി മേക്കപ്പ് എന്നായിരുന്നു.
മജീഷ്യനും മോട്ടിവേഷന്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട്, മമ്മുട്ടിയെപ്പോലെ യൗവനം കാത്തുസൂക്ഷിക്കുന്ന ഒരാളാണ്. അറുപതിലെത്തിയ മുതുകാട് കാഴ്ചയില്‍ ചെറുപ്പക്കാരനെപ്പോലെ. കഴിഞ്ഞ ദിവസം ജിദ്ദയില്‍ എത്തിയ അദ്ദേഹത്തോട് അധ്യാപികയായ റെജി ചോദിച്ചത് ഈ ചോദ്യമാണ്. ടീച്ചര്‍ ചോദിച്ചു, സര്‍ ഞാന്‍ അഞ്ചാം വയസ്സില്‍ താങ്കളെ കണ്ടിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് മറ്റൊരു പരിപാടിയിലും കണ്ടു, ഇന്നിതാ ഇവിടെ ജിദ്ദയിലും. അന്നും ഇന്നും താങ്കള്‍ ഒരുപോലെയാണ്. ഒരു മാറ്റവുമില്ല രൂപത്തിന്. എന്താണിതിന്റെ രഹസ്യം.
മുതുകാടിന്റെ മറുപടി ഈ വീഡിയോയില്‍ കാണാം...