ദുബായ്- ജനിച്ചതു മുതല്‍ 29 വര്‍ഷമായി യു.എ.ഇയില്‍ അനധികൃതമായി കഴിയുന്ന ഏഷ്യക്കാരിക്ക് ഒടുവില്‍ പിഴയൊന്നുമില്ലാതെ സ്വദേശത്തേക്ക് മടക്കം. നിയമവിരുദ്ധ താമസക്കാര്‍ക്ക് പിഴയും ശിക്ഷയുമില്ലാതെ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ അധികൃതര്‍ പ്രഖ്യാപിച്ച പൊതുമാപ്പാണ് ഇവര്‍ക്കും പത്ത് വയസ്സായ മകനും തുണയായത്.
യു.എ.ഇയിലാണ് ജനിച്ചതെങ്കിലും പിതാവ് മരിച്ചതിനെ തുടര്‍ന്ന് മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്താന്‍ കഴിയാത്തതാണ് ഇവര്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാനും മറ്റും തടസ്സമായിരുന്നത്. പിന്നീട് സ്വന്തം നാട്ടുകാരനെ വിവാഹം ചെയ്ത് യു.എ.യില്‍തന്നെ തങ്ങുകയായിരുന്നു. താമസം നിയമവിധേയമാക്കാന്‍ കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യുന്ന ഭര്‍ത്താവിന് കഴിഞ്ഞതുമില്ല.
എല്ലാ പിഴശിക്ഷകളില്‍നിന്നും യുവതിയേയും മകനേയും ഒഴിവാക്കിയതായി ജനറല്‍ ഡയറക്ടേറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) ഡെപ്യൂട്ടി ഡയരക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.
പിഴശിക്ഷകളൊന്നുമില്ലാതെ മടങ്ങാന്‍ സാധിക്കുന്നതിലുപരി തനിക്ക് പുതിയ വിസയില്‍ വീണ്ടും യു.എ.ഇയില്‍ എത്താന്‍ കഴിയുമെന്നതാണ് കൂടുതല്‍ സന്തോഷിപ്പിക്കുന്നതന്ന് യുവതി പറഞ്ഞു.
പിഴശിക്ഷകളൊന്നുമില്ലാതെ മടങ്ങാന്‍ സാധിക്കുന്നതിലുപരി തനിക്ക് പുതിയ വിസയില്‍ വീണ്ടും യു.എ.ഇയില്‍ എത്താന്‍ കഴിയുമെന്നതാണ് കൂടുതല്‍ സന്തോഷിപ്പിക്കുന്നതന്ന് യുവതി പറഞ്ഞു.