Sorry, you need to enable JavaScript to visit this website.

വീണാ വിജയന്റെ കമ്പനി നികുതി അടച്ചെന്ന് ജി എസ് ടി കമ്മീഷണറുടെ റിപ്പോര്‍ട്ട്, വിശദാംശങ്ങള്‍ പുറത്ത് വിടില്ല

തിരുവനന്തപുരം - മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സലോജിക് സി എം ആര്‍ എല്ലില്‍ നിന്ന് ലഭിച്ച 1.72 കോടി രൂപയ്ക്ക് നികുതിയടച്ചെന്ന് നികുതിവകുപ്പ്. സി എം ആര്‍ എല്ലുമായുള്ള ഇടപാടിലെ നികുതി അടച്ചിരുന്നു എന്ന റിപ്പോര്‍ട്ട് നികുതി വകുപ്പ് കൈമാറി.  വീണ നികുതി അടച്ചതായി ജി എസ് ടി കമ്മീഷണര്‍ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. നികുതിയടച്ചത് കേരളത്തിന് പുറത്താണെന്നും നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. മാത്യു കുഴല്‍ നാടന്‍ എം എല്‍ എയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. എന്നാല്‍ നികുതി അടച്ചതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടില്ല. നികുതിദായകന്റെ വിവരങ്ങള്‍ പുറത്ത് വിടാന്‍ നിയമ തടസം ഉണ്ടന്ന് ധനവകുപ്പും വ്യക്തമാക്കി. വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മാത്യു കുഴല്‍നാടന്‍ എം എല്‍ എ പറഞ്ഞു. വീണാ വിജയന്റെ കമ്പനിയായ എക്‌സാ ലോജിക്, സി എം ആര്‍ എല്ലില്‍ നിന്ന് പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വീണ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു.

 

 

Latest News