നിയമനത്തട്ടിപ്പ് വിവാദത്തിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ മാധ്യമ പ്രവര്‍ത്തകരുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്, എല്ലാം തുറന്ന് പറയും

തിരുവനന്തപുരം - നിയമനത്തട്ടിപ്പ് വിവാദത്തിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ മാധ്യമ പ്രവര്‍ത്തകരും ഉണ്ടെന്ന് ആരോഗ്യ മന്ത്രി മന്ത്രി വീണാ ജോര്‍ജ്. ആരോപണം ഉന്നയിച്ചവര്‍ തന്നെ ഗൂഢാലോചന എന്തിനെന്ന് വെളിപ്പെടുത്തണം. ഇല്ലെങ്കില്‍ താന്‍ തന്നെ എല്ലാം തുറന്നുപറയുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം നിയമന തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ലെനിന്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. ഹരിദാസിന്റെ മരുമകള്‍ക്ക് ഓഫീസര്‍ തസ്തികയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി. ഒന്നും രണ്ടും പ്രതികളുടെ ബാങ്ക് അക്കൗണ്ടില്‍ പണം അയപ്പിച്ചു എന്നാണ് പ്രോസിക്യുഷന്‍ വാദം. കേസിലെ ഒന്നാം പ്രതി അഖില്‍ സജീവ്, മൂന്നാം പ്രതി റെയ്‌സ്, നാലാം പ്രതി ബാസിത് എന്നിവര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

 

Latest News