തിരുവനന്തപുരം - ബി ജെ പിയുമായി ചേര്‍ന്നുപോകുന്ന ഒരു രാഷ്ട്രീയ നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നേരത്തെ പറഞ്ഞ കാര്യം ദേവഗൗഡ തന്നെ തിരുത്തിപ്പറഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും ഗോവിന്ദന്‍ പറഞ്ഞു. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ബി ജെ പിയുമായി ചേര്‍ന്നുപോകാന്‍ ഒരു പാര്‍ട്ടി തീരുമാനിക്കുന്നു. അതിന്റെ കേരള ഘടകം ബി ജെ പി വിരുദ്ധ നിലപാട് സ്വീകരിച്ച് ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നു, കേരളത്തിലെ ജെ ഡി എസിന്റെ ധാര്‍മികതയ്ക്ക് എന്താണ് കുറവെന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു. ബി ജെ പി വിരുദ്ധമാണ് ഒന്നാമത്തെ കാര്യം. അവര്‍ക്കെതിരെ പ്രവത്തിക്കുകയാണ് ചെയ്യുന്നത്. കൃത്യമായ നിലപാടുള്ള പാര്‍ട്ടിയാണ് ഇടതുപക്ഷ പാര്‍ട്ടി. ബി ജെ പിക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ഞങ്ങളുടെ മുഖ്യ ശത്രു ബി ജെ പിയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ബി ജെ പിക്കൊപ്പം നില്‍ക്കുന്നു. ബി ജെ പിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്. അതിനെതിരെയുള്ള ഇത്തരം ആരോപണങ്ങളെല്ലാം ഇവന്റ് മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.