Sorry, you need to enable JavaScript to visit this website.

പ്രവാസിയായ മഗേഷിന് ഇനി വെറുതെയിരുന്നാല്‍ മതി, മാസം അഞ്ചര ലക്ഷം രൂപ വീട്ടിലെത്തും, അതും അടുത്ത 25 വര്‍ഷത്തേക്ക്

ദുബായ് - ഭാഗ്യം എന്ന് പറഞ്ഞാല്‍ ഇങ്ങനെയാവണം. പ്രവാസിയായ തമിഴ്‌നാട്ടിലെ അമ്പൂരുകാരന്‍ മഗേഷ് കുമാര്‍ നടരാജിന് കോടീശ്വരനാകാന്‍ ഇനി വെറുതെ വീട്ടിരുന്നാല്‍ മതി. ഓരോ മാസവും അഞ്ചര ലക്ഷം രൂപ വീട്ടിലേക്കെത്തും. അതും 25 വര്‍ഷത്തേക്ക്. മൊത്തം 17 കോടിയിലധികം രൂപയാണ് 49 കാരനായ മഗേഷിന് വെറുതെ കിട്ടുക. കഴിഞ്ഞ ദിവസമാണ്  ഇങ്ങനെയൊരു ഭാഗ്യം മഗേഷിനെ തേടിയെത്തിയത്. എമിറേറ്റ്സ് ഡ്രോയുടെ യു എ ഇക്ക് പുറത്തുള്ള ആഗോള ഗ്രാന്‍ഡ് പ്രൈസിനാണ് മഗേഷ്‌കുമാര്‍ നടരാജന്‍ അര്‍ഹനായത്.  മാസത്തില്‍ 5.5 ലക്ഷം വീതം എല്ലാ മാസവും അടുത്ത 25 വര്‍ഷക്കാലം മഗേഷിന് ലഭിക്കും. ആദ്യമായാണ് യു എ ഇക്ക് പുറത്ത് ഈ ഗ്രാന്‍ഡ് പ്രൈസ് ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ താമസക്കാരനായിരുന്ന അവിടെ തന്നെ കമ്പനിയില്‍ പ്രൊജക്ട് മാനേജറായി ജോലി ചെയ്ത് വരികയുമായിരുന്നു മഗേഷ്. 2019-ലാണ്, കമ്പനിയുടെ ആവശ്യ പ്രകാരം ജോലിക്കായി നാല് വര്‍ഷത്തേക്ക് സൗദി അറേബ്യയിലേക്ക് പോയത്. അവിടെ നിന്ന്  ദുബായിലേക്കുള്ള യാത്രകളാണ് മഗേഷിനെ ഒടുവില്‍ എറ്റ്‌സ് ഡ്രോയില്‍ ഭാഗ്യ പരീക്ഷിക്കാനായി എത്തിച്ചത്.  ഇപ്പോള്‍ ദുബായില്‍ താമസിക്കുന്ന മഗേഷിനെ എമിറേറ്റ്‌സ് ഡ്രോ അധികൃതര്‍ ഫോണില്‍ വിളിച്ച് സമ്മാനം ലഭിച്ച വിവരം പറഞ്ഞപ്പോഴും മഗേഷിന് ഇത് വിശ്വസിക്കാനായിരുന്നില്ല. ഒടുവില്‍ എമിറേറ്റ്‌സ് നറുക്കെടുപ്പിന്റെ ഫലം നോക്കിയപ്പോഴാണ് താന്‍ തന്നെയാണ് ഈ ഭാഗ്യവാനെന്ന് തിരിച്ചറിഞ്ഞത്. 
സാമ്പത്തികമായി മോശം അവസ്ഥയില്‍ നിന്ന് ഉയര്‍ന്നുവന്ന മഗേഷിന് ലഭിച്ച ഭാഗ്യത്തില്‍ ഒരു ഭാഗം സമൂഹ സേവനത്തിനായി ഉപയോഗിക്കാനാണ് താല്‍പര്യം. ജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ട വ്യക്തിയാണ് ഞാന്‍. എന്റെ പഠന പോലും പലരുടെയും സഹായത്താലാണ് നടന്നത്. ജോലി കിട്ടി ഞാന്‍ ഇതുവരെ എത്തി. ഇപ്പോള്‍ അതെല്ലാം സമൂഹത്തിന് തിരികെ നല്‍കാനുള്ള സമയമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായം എത്തിക്കുമെന്ന്  മഗേഷ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എനിക്ക് മറക്കാനാവാത്ത ദിവസമാണ്. എന്റെ മകളുടെ വിദ്യാഭ്യാസത്തിനായും കുടുംബത്തിന്റെ നല്ല ഭാവിയ്ക്കായും ഈ ഭാഗ്യം ഉപയോഗിക്കുമെന്നും മഗേഷ് പറയുന്നു.

 

Latest News