കണ്ണൂര്‍- ഫലസ്തിന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഇസ്രായില്‍ വിരുദ്ധ രോഷ അലയടിച്ചും കണ്ണൂര്‍ സിറ്റിയില്‍ ഉശിരന്‍ ബഹുജന റാലി. വിവിധ സംഘടനകളും വേദികളും ചേര്‍ന്ന് രൂപീകരിച്ച കണ്ണൂര്‍ സിറ്റി ഫലസ്തീന്‍ ഐ ക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന റാലി ഫലസ്തീന്‍ വിഷയത്തില്‍ സിറ്റിയില്‍ നടന്ന ഏറ്റവും വലിയ ജന മുന്നേറ്റമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു.
കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി കാല്‍ടെക്‌സ്, ചേമ്പര്‍ ഹാള്‍, തായത്തെരു വഴി കണ്ണൂര്‍ സിറ്റിയില്‍ സമാപിച്ചു.
റാലിക്ക് വിവിധ സംഘടനാ നേതാക്കളായ ഡോ. പി.സലീം , സി. സമീര്‍, അസ്ലം പിലാക്കീല്‍ , സി.കെ അബ്ദുല്‍ ജബ്ബാര്‍, സി.മുഹമ്മദ് ഇംതിയാസ്, ഹാരിസ് മുഹമ്മദ്,. ഫൈസല്‍ മുഹമ്മദ് ഷിബില്‍, കെ. നിസാമുദ്ദീന്‍, അല്‍ത്താഫ് മാങ്ങാടന്‍, നാസര്‍ മൗലവി, അറക്കല്‍ ആദി രാജ അഷ്‌റഫ് കോയമ്മ ,ഖാലിദ് ബി പി.കെ. മൂസ , വി. മുനീര്‍, എം. പി. ഗസ്സാലി. എം.പി, നിസാര്‍ ഹാജി ഷെഫീഖ്.എം ഹാശിം കലിമ , ഇഖ്ബാല്‍ പി.കെ മുനീര്‍ വി , എം സി അബ്ദുല്‍ ഖല്ലാക്ക് , ഡോ. എ. ഫാറൂഖ്, കെ.കെ മനാസ് . ഷറഫുദ്ദീന്‍ ആനയിടുക്ക് , നസീര്‍ താണ , കെ.വി. സിറാജുദ്ദീന്‍ എന്നിവര്‍ നേ തൃത്വം നല്‍കി
സിറ്റി സെന്ററില്‍ നടന്ന ഐക്യ ദാര്‍ഢ്യസമ്മേളനം ഹാഫിസ് അനസ് മൗലവി ഉദ്ഘാടനം ചെയ്തു. അശ്‌റഫ് ബംഗാളി മുഹല്ല അധ്യക്ഷത വഹിച്ചു. ഡോ. ആര്‍ യൂസഫ് , കടക്കല്‍ ജുനൈദ്, കെ.സുനില്‍ കുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. പി.മുബഷിര്‍ സ്വാഗതവും ബി. ശംസുദ്ധീന്‍ മൗലവി നന്ദിയും പറഞ്ഞു.