എടപ്പാള്‍-ഒക്ടോബര്‍ പതിമൂന്നിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളതില്‍ വിമാനമിറങ്ങിയ ഗൃഹനാഥന്‍ ഒരാഴ്ച കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ഭാര്യ നെടുമ്പാശ്ശേരി പോലീസില്‍ പരാതി നല്‍കി. മലപ്പുറം ജില്ലയിലെ എടപ്പാള്‍ നടുവട്ടം സ്വദേശി വലിയപറമ്പില്‍ അബ്ദുല്‍ അസീസ് ബഹ്‌റൈനില്‍നിന്ന് ഒമാന്‍ വഴി കൊച്ചിയിലെത്തിയിരുന്നു.
വിവരം ബഹ്‌റൈനിലെ മകന്‍ അറിയിച്ചിരുന്നു.ഏറെ കാത്തിരുന്നിട്ടും വീട്ടില്‍ എത്താതെ ആയപ്പോള്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കി. കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളെ ബന്ധപ്പെട്ട് നോക്കിയപ്പോള്‍ അവിടുത്തെ സ്ഥാപനം വില്‍പന നടത്തിയ പണവുമായിട്ടാണ് നാട്ടിലേക്ക് തിരിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. കേസ് രജിസ്‌റര്‍ ചെയ്തു അന്വേഷിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയത്. ഇയാളെ പറ്റി
വിവരം ലഭിക്കുന്നവര്‍ ചങ്ങരംകുളം പോലീസ് സ്‌റ്റേഷന്‍ (04942650437)
നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷന്‍ (04842610611)
അല്ലെങ്കില്‍ താഴെ ഫോണ്‍ നമ്പറിലോ 8129398229 വിവരം അറിയിക്ക എന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു