ഫിഫയുടെ ഇ-വേള്‍ഡ് കപ്പില്‍ സൗദിയുടെ പതിനെട്ടുകാരന്‍ മുസ്അദ് അല്‍ദോസരി എന്ന മസ്‌ദോസരി ചാമ്പ്യനായി. ഫിഫയുടെ ഇന്ററാക്ടിവ് വിര്‍ച്വര്‍ വേള്‍ഡ് കപ്പായ ഇ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന്റെ ലണ്ടനില്‍ നടന്ന ഫൈനലില്‍ സ്റ്റെഫാനൊ പിന്നയെ 4-0 നാണ് അല്‍ദോസരി തോല്‍പിച്ചത്. അല്‍ദോസരിക്ക് രണ്ടര ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു. ഫിഫയുടെ മികച്ച കളിക്കാരനുള്ള ബെസ്റ്റ് ബഹുമതി ചടങ്ങില്‍ അല്‍ദോസരിക്ക് പങ്കെടുക്കാം. ഏപ്രിലില്‍ മാഞ്ചസ്റ്ററില്‍ നടന്ന എഫ്.യു.ടി ചാമ്പ്യന്‍സ് കപ്പ് ഇ-സ്‌പോര്‍ട്‌സിലും അസല്‍ദോസരി ചാമ്പ്യനായിരുന്നു. ഫൈനല്‍ നാലു ഭാഷകളില്‍ ലോകമെങ്ങും തല്‍സമയ സംപ്രേഷണമുണ്ടായിരുന്നു. കലാശപ്പോരാട്ടത്തില്‍ ഉടനീളം അല്‍ദോസരി ആധിപത്യം നേടി. പരിചയസമ്പന്നരായ നിരവധി പേരെയാണ് അല്‍ദോസരി മലര്‍ത്തിയടിച്ചത്.
ഫിഫയുടെ ഏറ്റവും വലിയ ടൂര്‍ണമെന്റ് എന്നറിയപ്പെടുന്ന ഇ-വേള്‍ഡ് കപ്പിന്റെ യോഗ്യതാ റൗണ്ടില്‍ രണ്ട് കോടിയിലേറെ പേരാണ് പങ്കെടുത്തത്. രണ്ടര ലക്ഷം ഡോളര്‍ സമ്മാനവുമായുള്ള വിജയം അല്‍ദോസരിയുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കും. ഇ-സ്‌പോര്‍ട്‌സിലെ ഏറ്റവും അറിയപ്പെടുന്ന താരമായി അല്‍ദോസരി മാറും.
4-4-2 ശൈലിയില്‍ അല്‍ദോസരി ഉപയോഗിച്ച കളിക്കാര്‍ ഇവരൊക്കെയാണ്.
ഗോള്‍കീപ്പര്‍: ഡേവിഡ് ഡി ഗിയ
പ്രതിരോധം: മാഴ്‌സെലൊ, സെര്‍ജിയൊ റാമോസ്, റിയൊ ഫെര്‍ഡിനാന്റ്, കയ്ല്‍ വാക്കര്‍
ഡിഫന്‍സിവ് മിഡ്ഫില്‍ഡ്: പോള്‍ പോഗ്ബ, റൂഡ് ഗുള്ളിറ്റ്
അറ്റാക്കിംഗ് മിഡ്ഫീല്‍ഡ്: ലിയണല്‍ മെസ്സി, തിയറി ഓണ്‍റി
സ്‌ട്രൈക്കര്‍മാര്‍: ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ, റൊണാള്‍ഡൊ