ദുബായ്-പ്രവാസി വ്യവസായിയും കെ.എം.സി.സി നേതാവുമായ അനീസ് നൂറേന്‍ എന്ന അനു കാവിലിന് ഫ്രാന്‍സിലെ തെയിംസ് ഇന്റര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു.
സാമൂഹ്യ സേവനരംഗത്തെയും ബിസിനസ് രംഗത്തെയും മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ദുബായില്‍ നടന്ന ഏഷ്യ അറബ് എജുക്കേഷന്‍ ആന്റ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ വെച്ച് അനു കാവില്‍ ഡോക്ടറേറ്റ് സ്വീകരിച്ചു. നാട്ടിലെയും പ്രവാസ ലോകത്തെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ഇദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലാ പഞ്ചായത്ത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്‌സിന്റെയും അംഗീകാരങ്ങള്‍ അനു കാവിലിനെ തേടിയെത്തി.
സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റന ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ആണ് അനു കാവില്‍. മുന്‍ റിട്ടയേര്‍ഡ് അദ്ധ്യാപകനും ചേളാരി ക്രസന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ നൂറേന്‍ അബ്ദുല്‍ കരീം മാസ്റ്ററുടെയും എ.കെ സൗദത്തിന്റെയും മകനാണ്. ഭാര്യ ഫൗസിയ ബഷീര്‍, അഫ്‌റിന്‍, അംറിന്‍, അസ്‌ലിന്‍ എന്നിവര്‍മക്കളാണ്.