Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ മൂന്ന് മാസ സന്ദര്‍ശന വിസ നിര്‍ത്തലാക്കി

അബുദാബി - യു.എ.ഇയില്‍ മൂന്ന് മാസ സന്ദര്‍ശന വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു. മൂന്ന് മാസത്തെ വിസ ഇനി ലഭ്യമല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു.

'മൂന്നു മാസത്തെ എന്‍ട്രി പെര്‍മിറ്റ് കുറച്ച് മാസം മുമ്പ് ലഭ്യമായിരുന്നു, എന്നാല്‍ ഇനി ഇല്ല. യു.എ.ഇയിലെ സന്ദര്‍ശകര്‍ക്ക് മുപ്പതോ അറുപതോ ദിവസത്തെ വിസയില്‍ വരാം - ട്രാവല്‍ ഏജന്‍സികള്‍ക്ക് അവ നല്‍കാമെന്ന് എക്‌സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു.

ട്രാവല്‍ ഏജന്റുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പെര്‍മിറ്റുകള്‍ നല്‍കാന്‍ അവര്‍ ഉപയോഗിക്കുന്ന പോര്‍ട്ടലില്‍ മൂന്ന് മാസത്തെ സന്ദര്‍ശന വിസ അഭ്യര്‍ഥിക്കാനുള്ള ഓപ്ഷന്‍ ലഭ്യമല്ലെന്ന് അവര്‍ പറഞ്ഞു.

കോവിഡ് സമയത്ത് മൂന്ന് മാസത്തെ സന്ദര്‍ശന വിസ നിര്‍ത്തലാക്കി, പകരം 60 ദിവസത്തെ വിസ അവതരിപ്പിച്ചിരുന്നു.
ദുബായില്‍, താമസക്കാരുടെ അടുത്ത ബന്ധുക്കളായ സന്ദര്‍ശകര്‍ക്ക് 90 ദിവസത്തെ വിസ ലഭ്യമാണ്. മാതാപിതാക്കളെയോ ബന്ധുക്കളെയോ മൂന്ന് മാസത്തെ വിസയില്‍ കൊണ്ടുവരാമെന്ന് പറഞ്ഞു.

 

Latest News