Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൈബർ പരാതിയിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന് ഹൈക്കോടതി

തിരുവനന്തപുരം - സൈബർ പരാതിയിൽ ബാങ്ക് അക്കൗണ്ടുകൾ കൂട്ടത്തോടെ മരവിപ്പിച്ച നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിൽ കേരള ഹൈകോടതിയുടെ അനുകൂല ഇടപെടൽ.  ഇത്തരം പരാതികളുടെ മേൽ അക്കൗണ്ടുകൾ പൂർണമായി മരവിപ്പിക്കരുതെന്നാണ് ഹൈകോടതി ഉത്തരവ്. അക്കൗണ്ട് മരവിപ്പിക്കപ്പെട്ട ഇരകളെ സംഘടിപ്പിച്ചു കൊണ്ട് അഡ്വ. അമീൻ ഹസൻ മുഖേന വെൽഫെയർ പാർട്ടി ഹൈകോടതിയിൽ നടത്തിയ നിയമപോരാട്ടത്തിലാണ് കോടതി ഉത്തരവ്. സംശയാസ്പദമായ ഇടപാടുകൾ മാത്രം മരവിപ്പിച്ചു നിർത്താമെന്നും എട്ടു മാസത്തിനകം ഈ തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ടുകൾ കൂട്ടത്തോടെ മരവിപ്പിക്കുന്ന നടപടി പൗരൻമാരുടെ സാമ്പത്തിക സ്വാശ്രയത്വത്തിന് നേരെയുള്ള ബാങ്കുകളുടെയും ഭരണകൂടത്തിന്റെയും കടന്നാക്രമണമായിരുന്നു. ഏതെങ്കിലും സംസ്ഥാനത്തെ സൈബർ സെല്ലിലോ പോലീസ് സ്‌റ്റേഷനിലോ ആരോ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അക്കൗണ്ടുകൾ കൂട്ടത്തോടെ മരവിപ്പിച്ചിരുന്നത്.

മരവിപ്പിക്കപ്പെട്ട കച്ചവടക്കാരുടെ അക്കൗണ്ടുകളിൽ പലതും ഉപഭോക്താക്കൾ നടത്തിയ നൂറോ ഇരുനൂറോ രൂപയുടെ ഇടപാടുകളുടെ പേരിലായിരുന്നു. പലതിലും ക്രൈം രജിസ്റ്റർ പോലും ചെയ്യപ്പെട്ടിട്ടില്ല. അക്കൗണ്ട് ഹോർഡറെ അറിയിക്കുകയോ വിശദീകരണം ആരായുകയോ പോലും ചെയ്യാതെ പോലീസ് നിർദ്ദേശം എന്ന പേരിലായിരുന്നു സാധാരണക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചത്. 

ഫെഡറൽ ബാങ്കിലെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടവയിൽ ഏറെയും. ഇത് സംബന്ധിച്ച് ഉത്തരവാദിത്വം ഒഴിഞ്ഞുകൊണ്ട് ഫെഡറൽ ബാങ്ക് നൽകിയ വിശദീകരണം പൗരൻമാരുടെ ആശങ്ക വർധിപ്പിക്കുകയാണ് ചെയ്തത്. 

തീർത്തും അന്യായമായ അക്കൗണ്ട് മരവിപ്പിക്കലിന്റെ പിറകിലെ ഗൂഢാലോചന പുറത്തു കൊണ്ട് വരാൻ സംസ്ഥാന സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിക്കണമെന്നുംകാലതാമസം കൂടാതെ മരവിപ്പിച്ച അക്കൗണ്ടുകൾ പുനസ്ഥാപിക്കാനുള്ള തുടർ നടപടികൾ കൈക്കൊള്ളണമെന്നു  വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. 
 

Latest News