Sorry, you need to enable JavaScript to visit this website.

കിടത്തി ചികിത്സ നടത്തിയില്ലെന്ന കാരണത്താല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നിഷേധിക്കരുതെന്ന് ഉപഭോക്തൃ കോടതി

കൊച്ചി - കിടത്തി ചികിത്സ നടത്തിയില്ലെന്നത് കൊണ്ട് മാത്രം പോളിസി ഉടമക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിഷേധിക്കാനാകില്ലെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.  ആധുനിക ചികിത്സാ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍ , ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണം എന്നത് നിര്‍ബന്ധമല്ല. ഇത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന്   നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നല്‍കാന്‍  ഇന്‍ഷുറന്‍സ് കമ്പനിയോട് കോടതി നിര്‍ദേശിച്ചു. മരട് സ്വദേശി ജോണ്‍ മില്‍ട്ടണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജോണിന്റെ അമ്മയ്ക്ക് സ്വകാര്യ കണ്ണ് ആശുപത്രിയിലെ ചികിത്സയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു. കിടത്തി ചികിത്സ വേണ്ടി വന്നില്ലെന്ന കാരണത്തില്‍  ഇന്‍ഷുറന്‍സ്  കമ്പനി ക്ലെയിം നിരസിച്ചു. ഇതിനെതിരെയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

 

Latest News