Sorry, you need to enable JavaScript to visit this website.

വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്റിബോഡി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം - വവ്വാലുകളുടെ സാമ്പിളുകളില്‍ നിപയെ പ്രതിരോധിക്കുന്നതിനുള്ള  ആന്റിബോഡി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരുതോംകരയില്‍ നിന്നുള്ള വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യം ഐ.സി.എം.ആര്‍ മെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഇത് നിപയെ പ്രതിരോധിക്കുന്നതില്‍ വലിയൊരു മുതല്‍കൂട്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിലയിരുത്തുന്നത്. 57 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് ആന്റിബോഡി സ്ഥിരീകരിച്ചത്.

 

Latest News